വെള്ളിയാമറ്റം: സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി നിർദേശം ലംഘിച്ച ജോമോൻ ജോസ് കുളമാക്കൽ, അശോക് കുമാർ കൈക്കൽ എന്നിവരെ ജില്ലാ കോണ്ഡഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നിർദേശപ്രകാരം കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റെ ചെയ്തു. കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജു ഓടക്കൽ ആണ് ഈ വിവരം അറിയിച്ചത്.