പെഷവാർ: ഒരു കുടുംബത്തിലെ ഒൻപതുപേരെ വിവാഹത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന്, ബന്ധുക്കൾ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ മൂന്നു സ്ത്രീകളും ആറു പുരുഷൻമാരുമാണുള്ളത്.
സംഭവം നടന്നത് പാക്കിസ്ഥാനത്തിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ മലാഖണ്ഡ് ജില്ലയിലെ വീട്ടിലായിരുന്നു. ഉറങ്ങിക്കിടന്ന ആളുകൾക്കു നേരെയായിരുന്നു അതിക്രമിച്ചെത്തിയ സംഘം വെടിയുതിർത്ത് കൊലപ്പെടുത്തിയത്. വിവരം പുറത്തെത്തിയ ഉടനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.