Timely news thodupuzha

logo

മണിപ്പൂർ കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂർ: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്നും കലാപം പടർന്നത് ക്രൈസ്തവ പള്ളികൾ ലക്ഷ്യമിട്ടാണെന്നും 2002ലെ ഗുജറാത്ത് വംശഹത്യപോലെയാണ് മണിപ്പൂർ കലാപമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുവെന്നും മണിപ്പൂരിലേത് ഭരണകൂടം സ്പോൺസർ ചെയ്ത കലാപം ആണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്.ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരേയും പാംപ്ലാനി വിയോജിച്ചു. നിയമനിര്‍മാണ സഭകളില്‍ നിയമം അവതരിപ്പിച്ച് വിശദാംശങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേത്തിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇതിനു മുൻപ് പറഞ്ഞിരുന്നത് നേരത്തെ വിവാദമായിരുന്നു.

റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ റബ്ബർ വില 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *