സോൾ: പ്രായം കണക്കാക്കിയിരുന്ന പരമ്പരാഗതരീതി മാറ്റി പൊതുരീതി സ്വീകരിക്കാൻ ദക്ഷിണ കൊറിയ. ബുധനാഴ്ച പുതിയ രീതി നിലവിൽവന്നതോടെ കൊറിയക്കാര്‍ക്ക് ഒറ്റയടിക്ക് രണ്ടുവയസ്സുവരെ കുറയും.
ദക്ഷിണ കൊറിയയിൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോഴേ ഒരു വയസ്സായാണ് കണക്കാക്കിയിരുന്നത്. എല്ലാ ജനുവരി ഒന്നിനും ഒരു വയസ്സ് കൂടും. അതായത്, ഡിസംബർ ഒന്നിന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്ന് രണ്ടു വയസ്സാകും.
പൊതുരീതിയിലേക്ക് മാറുന്നതോടെ ജനനസമയത്ത് പൂജ്യം വയസ്സായും അടുത്ത ജന്മദിനത്തിൽ ഒരു വയസ്സായും കണക്കാക്കും. ഉത്തര കൊറിയയിൽ 1985 മുതൽ ലോകത്ത് പൊതുവെ അംഗീകരിക്കപ്പെട്ട രീതിയിലാണ് പ്രായം കണക്കാക്കുന്നത്.