തിരുവനന്തപുരം: ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി. തിരുവനന്തപുരത്ത് പെരുന്നാൾ സന്ദേശം നൽകുന്നതിനിടെയായിരുന്നു ഇമാമിന്റെ വാക്കുകൾ.
രാജ്യത്തിൻ്റെ ബഹുസ്വരതക്കും വൈവിധ്യങ്ങൾക്കും എതിരാണ് ഏക സിവിൽ കോഡെന്നും അത് നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും ഇമാം ആവശ്യപ്പെട്ടു.വിശ്വാസത്തിനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നുതാണ് സിവിൽ കോഡ്. നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ എതിർപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാണ്.
ഇത്തരത്തിലുള്ള നിയമനിർമാണം വിശ്വാസത്തിനും ജീവിതത്തിനും പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് എതിർക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ് സിവിൽ കോഡ്. ഇതിൽ നിന്ന് കേന്ദ്രം പിന്മാറണം ഇമാം ആവശ്യപ്പെട്ടു.സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.