എരുമേലി: പമ്പാവാലിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ എരുത്വാപ്പുഴ മലവേടർ – കോളനി റോഡ് നാടിന് സമർപ്പിച്ചു. ഇതോട് അനുബന്ധിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ട്രൈബൽ ഓഫീസർ അജി, പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ, ഗോപി മൂപ്പൻ, തോമാച്ചൻ പതുപ്പള്ളി, സജി പുറ്റുമണ്ണിൽ, ഷിജോമോൻ ചെറുവാഴകുന്നേൽ, ബാബു അമ്മനത്ത് എന്നിവർ പ്രസംഗിച്ചു.