ചെറുതോണി: കർഷക കോൺഗ്രസ് ജില്ല ജനറൽബോഡി യോഗം ഇടുക്കി ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആൻറണി കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലയ്ക്കൽ, സെക്രട്ടറിമാരായ ജോസ് മുത്തനാട്ട്, ശശിധരൻ നായർ, ജോയി വർഗീസ്, അജയ് ജോൺ, എസ്.കെ വിജയൻ, ബാബു വർഗീസ്, ഇ.ജെ ജോസഫ്, ജോസഫ് കുര്യൻ തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംസ്ഥാന ജില്ലാ പുനഃസംഘടനകൾക്ക് ശേഷം നടന്ന ആദ്യ ജില്ലാ കമ്മിറ്റിയിൽ ജില്ലയിലെ ഭൂപ്രശനങ്ങൾ വന്യമൃഗ ശല്യം കാർഷിക – നാണ്യ വിളകളുടെ വിലയിടിവ്, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൂടാതെ ഓഗസ്റ്റ് മാസത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യമൃഗ ശല്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസിന് പോകുവാനും നിയമ ഭേദഗതി നടത്തുവാൻ സർക്കാരിന് നിവേദനം നൽകുവാനും തീരുമാനിച്ചു.