ന്യൂഡൽഹി: മനനഷ്ടക്കേസിൽ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി. ശിക്ഷാ വിധി ഉചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
രാഹുൽ സ്ഥിരമായി തെറ്റുചെയ്യുന്നെന്നും 10 കേസുകൾ കൂടി രാഹുലിനെതിരെ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാഹുലിനെതിരായ അയോഗ്യത തുടരും. ഇനി രാഹുലിന് മേൽകോടതിയെ സമീപിക്കുകയേ വഴിയുള്ളു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് കേസ്.
എല്ലാ കള്ളൻമാർക്കും പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസിലാണ് സൂറത്ത് കോടതി രാഹുലിന് 2 വർഷം തടവ് വിധിച്ചത്. ഇതോടെ രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു.