കൊച്ചി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ചമഞ്ഞ് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ.
മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാർ(37) ആണ് അറസ്റ്റിലായത്. ഇതിനു മുമ്പും പ്രതി ഇത്തരത്തിൽ മറ്റു കുട്ടികളെ ദുരുപയോഗം ചെയ്തായി കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുവിട്ടതായി തെറ്റിധരിപ്പിച്ച് പലരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളതായും പൊലീസ് വിവരം ലഭിച്ചു.