ന്യൂഡൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് ഹൈക്കോടതി അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
വർത്തമാന കാലത്ത് ഗുജറാത്തിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നില്ലെന്നും ശിക്ഷാ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതിയുടെ ശിക്ഷാവിധിയിൽ ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് കോൺഗ്രസിൻറെ പ്രതികരണം.
ഏതെങ്കിലും തരത്തിൽ വിചാരണകോടതിയുടെ നടപടികളിൽ ഇടപെട്ട് ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്നും, ഇടപെടാനാകില്ലെന്നും ഹൈക്കോടതി നീരിക്ഷിച്ചു.
രാഹുൽ സ്ഥിരമായി തെറ്റുകൾ ആവർത്തിക്കുന്നുവെന്ന നീരിക്ഷണത്തോടെയാണ് സൂറത്ത് കോടതിവിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചത്.