മഞ്ചേരി: കാൽ വഴുതി തോട്ടിൽ വീണ ഗൃഹനാഥൻ ഒഴുക്കിൽ പെട്ട് മരിച്ചു. അത്താണിക്കൽ പടിഞ്ഞാറെ പറമ്പിൽ ആക്കാട്ടുകുണ്ടിൽ വേലായുധനാണ് (52) മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് അപകടം.
വീടിനു സമീപത്തെ തോട്ടിലൂടെ ഒഴുകി വന്ന സാധനങ്ങളെടുക്കാൻ ശ്രമിക്കവെ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി.