പാലക്കാട്: ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കെ.പി.സി.സി ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെടാൻ പോലും കേരളത്തിലെ നേതാക്കൾ തയ്യാറാകുന്നില്ല.
രാജ്യസഭയിൽ സ്വകാര്യ ബിൽ വന്നപ്പോൾ എതിർക്കാത്തവരാണ് കോൺഗ്രസ്. ഏക സിവിൽ കോഡിനെതിരെ കൂട്ടായ പ്രതിഷേധം വേണം. നിലപാടില്ലാത്ത കോൺഗ്രസിനെയും മത രാഷ്ട്രവാദികളായ ജമാഅത്ത് ഇസ്ലാമിയേയും ഇതിൽ കൂട്ടാൻ പറ്റില്ല.
അതുകൊണ്ടാണ് സിപിഐ എം പ്രതിഷേധ കൂട്ടായ്മയിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത്. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റിയാസ്.