കോഴിക്കോട്: കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം രമയെ കോഴിക്കോട് കൊടുവള്ളി സി.എച്ച്.എം.കെ.എം കോളേജിലേക്ക് മാറ്റി നിയമിച്ചു. വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എം രമയെ നേരത്തെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി ഉണ്ടായിരുന്നു.