Timely news thodupuzha

logo

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജൻ്റ് നിയമനം

തൊടുപുഴ: ഇടുക്കി തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ ഏജൻ്റുമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി പാസ്സായവർക്ക് അപേക്ഷിക്കാം. കേന്ദ്ര /സംസ്ഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് ഫീൽഡ് ഓഫീസറും ആകാം.

താൽപര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷ (മൊബൈൽ നമ്പർ സഹിതം) , വയസ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ കോപ്പി എന്നിവ അയക്കുക. വിലാസം: സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്സ്, ഇടുക്കി ഡിവിഷൻ, തൊടുപുഴ – 685 584. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം: 974488 54 57. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ NSC/KVP സെക്യൂരിറ്റി നൽകേണ്ടതാണ്. ഈ തുക പിന്നീടിത് തിരിച്ചു നൽകും.

Leave a Comment

Your email address will not be published. Required fields are marked *