കൊച്ചി: പി.വി.അൻവർ എം.എൽ.എക്കെതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എം.എൽ.എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്‌മ കോഓർഡിനേറ്റർ കെ.വി.ഷാജിയാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021ലും 2022ലും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും നടപ്പായില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്.