ന്യൂഡൽഹി: പ്രതിപഷ സഖ്യത്തിന്‍റെ പേരിനെ ചൊല്ലി വിവാദങ്ങൾ മുറുകുകയാണ്. ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി.
കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അസം മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാൽ മതിയെന്നായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം.
മോദി നിരവധി സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യയെന്ന പേര് നല്‍കുന്നു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍ മോദി ആവശ്യപ്പെട്ടുന്നുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയൊ പങ്കുവെച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്‍റെ വിമർശനം.