ചെറുതോണി: വിനയാന്വിതനായ, സ്നേഹം കൊണ്ട് കേരളത്തിലെ ജന ഹ്യദയങ്ങളിൽ സ്ഥാനമുറപ്പിച്ച പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡൻറ് സണ്ണി പൈമ്പിള്ളിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അദ്ദേഹം നടത്തിയ അതിവേഗം ബഹുദൂരം ജന സമ്പർക്ക പരിപാടി, കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജന ഹ്യദയങ്ങളിൽ സ്ഥാനമുറപ്പിക്കാൻ ഉമ്മൻ ചാണ്ടിയ്ക്ക് കഴിഞ്ഞു. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഗൽഭനായ മുഖ്യമന്ത്രി ആയിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.