കൊല്ലം: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിയെ കടുത്ത പനിയും ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത രക്തസമ്മർദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. രക്തത്തിൽ ക്രിയാറ്റിൻറെ അളവ് കൂടിയനിലയിലാണ്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.