കൊല്ലം: രാമൻകുളങ്ങരയിൽ കിണൺ ഇടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയത്. ഏറെ നേരം കയറിട്ട് വലിച്ചു നിർത്തിയാണ് ജീവൻ രക്ഷിച്ചത്. കിണറിന്റെ നിർമ്മാണ ജോലിക്കിടെ മണ്ണടക്കം ഇടിയുകയായിരുന്നു.