ഡെറാഡൂൺ: ഭക്തർ നേർച്ചയായി നൽകുന്ന പണവും മറ്റു വില പിടിപ്പുള്ള വസ്തുക്കളും എണ്ണി തിട്ടപ്പെടുത്താൻ മാത്രമായി ഒരു ചില്ലു മുറി നിർമിച്ച് കേദാർനാഥ് ക്ഷേത്രം.
ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനെ ഭാഗമായാണ് ചില്ലുമുറി നിർമിച്ചിരിക്കുന്നതെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രം കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് പറഞ്ഞു. തിങ്കളാഴ്ചയാണ് പുതിയ സുതാര്യമായ മുറിയുടെ പ്രവർത്തനം ആരംഭിച്ചത്.
മുറിയിൽ വിവിധയിടങ്ങളിലായി സിസിടിവി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ഭക്തർ നൽകിയ നേർച്ച പണം ഉപയോഗിച്ചാണ് ചില്ലുമുറി നിർമിച്ചതെന്നും ദേവസ്വം പറഞ്ഞു.
മണിപ്പൂർ വംശീയ കലാപം അവ സാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ പ്രകടനംജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റിയംഗം എം.എൻ പുഷ്പലത ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് ഡോ:കെ.കെ. ഷാജി, സെക്രട്ടറി പി.ആർ .നാരായൺ ,ജില്ല പ്രസിഡണ്ട് വി.വി.ഷാജി എന്നിവർ സംസാരിച്ചു.
കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കന്ററി സ്കൂളിൽ ചെറുധാന്യ കൃഷിക്ക് തുടക്കമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ വർഷത്തെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുധാന്യ കൃഷി ആരംഭിച്ചു. “ശ്രീ അന്ന – പോഷൺമാഹ് ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ടോമി ഫിലിപ്പ് നിർവഹിച്ചു. ചെറുധാന്യങ്ങളുടെ കൃഷി രീതി, ഗുണ സവിശേഷതകൾ എന്നിവയെ സംബന്ധിച്ച് കുട്ടികൾക്ക് ശരിയായ ധാരണ നൽകുന്നതിനാണ് ഈ പദ്ധതി യെന്ന് എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ അനിൽ എം ജോർജ് പറഞ്ഞു. തിന, മണിച്ചോളം,റാഗി അഥവാ കൂവരക്, മരക്, കുതിരവാലി, പേൾമില്ലറ്റ് തുടങ്ങിയ ചെറുധാന്യങ്ങളാണ് കുട്ടികൾ വീടുകളിൽ ഉത്പാദിപ്പിക്കാൻ ഒരുങ്ങുന്നത്.എൻ.എസ്. എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജൂഡിത്ത് ജോർജ്, സ്റ്റാഫ് സെക്രട്ടറി സെബിൻ കെ എഫ്രേം,സ്കൗട്ട് മാസ്റ്റർ ജോബിൻ ജോർജ്,അധ്യാപകരായ സജി ജോസഫ്,നിക്സ് ജോസ്, ജോജോ ജോസ്, പ്രിൻസി ജോയി, മേരി എസ്, ലിനോമോൾ ജോസഫ് എന്നിവർ നേതൃത്വം നൽകി.
മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി കോൺഗ്രസ്സിലെ ടോണി കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെട്ടു.രണ്ടാം വാർഡ് മെമ്പറാണ് അരിക്കുഴ തരണിയിൽ കുടുംബാംഗമായ ടോണി കുര്യാക്കോസ്. പതിമൂന്നാം വാർഡ് മെമ്പറായ ഷൈനി ഷാജിയെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു. യു.ഡി.എഫ്.സ്ഥാനാർത്ഥികൾക്ക് 8 വോട്ടും എൽ ഡി എഫിന് 4 വോട്ടും തിരഞ്ഞെടുപ്പിൽ ലഭിച്ചു.ബി ജെ.പി.അംഗം ആർക്കും വോട്ട് രേഖപ്പെടുത്തിയില്ല’ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ടോണി കുര്യാക്കോസിനെ ഡി.സി.സി.പ്രസിഡൻ്റ് സി.പി.മാത്യു അനുമോദിച്ചു.എൻ .ഐ.ബെന്നി.. മനോജ് കോക്കാട്ട് തുടങ്ങി നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.മൃതാർന്ന കോൺഗ്രസ് നേതാവായിരുന്ന സി.പി.ജോസഫ് ‘ചേമ്പാലയിലിനെ ഭവനത്തിലെത്തി സന്ദർശിച്ച് അനുഗ്രഹം തേടിയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ടോണി കുര്യാക്കോസ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.