തിരുവനന്തപുരം: ഉമ്മൽ ചാണ്ടിയുടെ അനുസ്മരണത്തിനിടെ മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തത് വാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് മുതിർന്ന നേതാവും പരിപാടിയുടെ മുഖ്യ സംഘാടകനുമായ എം.എം.ഹസ്സൻ. ആര് കേസെടുത്തു, എന്തിന് കേസെടുത്തു എന്നറിയില്ല.
സാങ്കേതിക തകരാറിന് കേസെടുത്തെന്ന് കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും താനതിനെക്കുറിച്ച് പറയുന്നില്ലെന്നും എം.എം. ഹസ്സൻ പറഞ്ഞു.
രാഹുൽഗാന്ധിയടക്കമുള്ളവർ പങ്കെടുക്കുന്ന പരിപാടികളിലും രഞ്ജിത്തിന്‍റെ മൈക്കാണ് ഉപയോഗിക്കുന്നത്. ഹൗളിംഗ് ഉണ്ടായത് ഒരു സാങ്കേതിക തകരാറാണെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു.