മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർക്കെതിരെ കേസ്. തൃശൂർ ക്രൈംബ്രാഞ്ച് സി.ഐ എ.സി.പ്രമേദിനെതിരെ ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്.
വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
സംഭവം നടന്നത് കുറ്റിപ്പുറം സ്റ്റേഷൻ പരിതിയിലായതിനാൽ കേസ് ഇങ്ങോട്ട് മാറ്റുകയായിരുന്നു. കുറ്റിപ്പുറം എസ്.പിയായിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.