മോസ്കോ: റഷ്യൻ വാഗ്നർ കൂലിപ്പട്ടാളത്തിന്‍റെ തലവൻ യിവ്ജെനി പ്രിഗോഷിൻ ആഫ്രിക്കൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.
റഷ്യ-ആഫ്രിക്ക ഉച്ചകോടിയിൽ സെൻട്രൽ ആഫ്രിക്ക പ്രതിനിധിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. റഷ്യൻ സൈന്യത്തിനെതിരെ നടത്തിയ പടയൊരുക്കം പരാജയപ്പെട്ടതിനെ തുടർന്ന് പ്രിഗോഷിൻ പൊതുയിടത്തിൽ നിന്ന് അകന്നുനിന്നിരുന്നു.
സെന്‍റ് പീറ്റേഴ്സ് ബർഗിലെ ട്രെസിനി പാലസ് ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹോട്ടൽ പരിസരത്ത് വാഗ്നർ മേധാവി ഒരു ഓഫീസ് സ്ഥാപിച്ചിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.