കൊൽക്കത്ത: ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 8 മാസം പ്രയാമുള്ള കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുടെ കൈയ്യിൽ പുതിയ ഫോൺ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.
ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ 2 ലക്ഷത്തിന് വിൽക്കുകയും ഈ പണം ഉപയോഗിച്ച് ദിഘാ, മന്ദർമണി ബിച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളിൽ സന്ദർശിക്കുകയും മൈബൈൽ ഫോൺ വാങ്ങുകയുമായിരുന്നു.