Timely news thodupuzha

logo

പെട്ടിഓട്ടോ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കാർ ഇടിച്ച് മരിച്ചു

മാരാരിക്കുളം: ദേശീയ പാതയിൽ കലവൂർ ജങ്ഷന് സമീപം കാർ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പടിഞ്ഞാറ് പനയ്ക്കൽ പള്ളിക്ക് സമീപം ഉന്നരികാട് ഷമീർ (45) ആണ് മരിച്ചത്. ഞായർ രാത്രി പതിനൊന്നോടെയായിരുന്നു അപകടം.

പെട്ടിഓട്ടോ ഡ്രൈവറായ ഷമീർ കലവൂർ ജങ്ഷന് തെക്കുഭാഗത്തെ ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അൻസൽന. മക്കൾ: ഫാത്തിമ, ഇർഫാന, അഫ്‌സാന.

Leave a Comment

Your email address will not be published. Required fields are marked *