പത്തനംതിട്ട: സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയാണ്. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.