Timely news thodupuzha

logo

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ‌ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ‌ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ത്രിപുര , മിസോറാം എന്നിവിടങ്ങളിൽ ഗവർണർ പദവി വഹിച്ചിരുന്നു. ആൻഡമാനിൽ ലഫ്റ്റനന്‍റ് ഗവർണർ സ്ഥാനവും വഹിച്ചു. രണ്ടു തവണകളിലായി കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ സ്ഥാനത്തിനിരുന്നുവെന്ന ബഹുമതിയും വക്കം പുരുഷോത്തമന് സ്വന്തമാണ്. ലോക് സഭ അംഗം, സംസ്ഥാന മന്ത്രി എന്നീ പദവികളും വഹിച്ചിരുന്നു.

അഞ്ച് തവണയാണ് വക്കം സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ മന്ത്രിയായി. രണ്ട് തവണ എംപി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരത്തെ വക്കം ഗ്രാമത്തിൽ 1928 ഏപ്രിൽ 12നാണ് ജനനം. 1946ൽ സ്റ്റുഡന്‍റ് കോൺഗ്രസ് വഴിയാണ് പൊതു പ്രവർത്തനത്തിലേക്കെത്തുന്നത്. പിന്നീട് 1943 ൽ വക്കം ഗ്രാമപഞ്ചായത്ത് അംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *