തൊടുപുഴ: മാനവ സമൂഹത്തിന് കാരുണ്യത്തിൻ്റെ മാതൃക കാണിച്ച നേതാവാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് റ്റി എം സലിം പറഞ്ഞു. മുസ്‌ലിം ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി കുമ്മങ്കല്ല് ബി റ്റി എം സ്കൂളിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ലോകത്താകമാനമുള്ള ജനങ്ങളുടേയും ആശ്വാസ കേന്ദ്രമായിരുന്നു ശിഹാബ് തങ്ങൾ എന്നും, ജാതി മത വർഗ്ഗവർണ്ണവിത്യാസമില്ലാതെ ഏവരെയും ഒന്നായി കാണാനും, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ശ്രമിച്ചത്കാരണമാണ് ജനമനസുകളിൽ ഇന്നും തങ്ങൾ മായാതെ നിൽക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി
. മുനിസിപ്പൽ പ്രസിഡൻറ് പി കെ മൂസയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി എ എം നജീബ് സ്വാഗതം ആശംസിച്ചു.യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എസ് എം ഷെരീഫ്, ജില്ലാ ജനറൽ സെക്രട്ടറി കെ എസ് സിയാദ്, ട്രഷറർ ടി കെ നവാസ്, ജില്ലാ സെക്രട്ടറിമാരായ പി എൻ സീതി, കെ എം സലിം, നിയോജക മണ്ഡലം പ്രസിഡന്റ് എ എം ഹാരിദ് ജനറൽ സെക്രട്ടറി എം എ കരീം. നിയോജക മണ്ഡലം ഭാരവാഹികളായ എ എം അബ്ദുൽ സമദ്, എം പി സലിം, അഡ്വ.സി കെ ജാഫർ, പി എൻ ജാഫർ, എം.എം.എ. ഷുക്കൂർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി എച്ച് സുധീർ, ആക്ടിംഗ് ജനറൽ സെക്രട്ടറി പി എം നിസാമുദ്ദീൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ എ എം അമീൻ നേതാക്കളായ പി എൻ സിയാദ്, എം എ സബീർ, ഷാഹുൽ കപ്രാട്ടിൽ എന്നിവർ സംസാരിച്ചു.