തിരുവനന്തപുരം: അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗത തടസമുണ്ടാക്കിയതിന് നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്തു. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി.
കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര.
ഇതേതുടര്‍ന്ന് ഒരുമണിക്കൂറോളം എം.ജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ഐ.പി.സി 143,147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് നാമജപഘോഷയാത്രക്കും ക്ഷേത്രങ്ങളിൽപൂജയ്ക്കും ആഹ്വാനം ചെയ്തത്.
അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് എൻ.എസ്.എസ് നാമജപ ഘോഷയാത്ര നടത്തിയത്.