Timely news thodupuzha

logo

പൊതു ഇടങ്ങൾ വൃത്തിയാക്കി ശുചിത്വ ന​ഗരമാകാൻ ഒരുങ്ങി തൊടുപുഴ ന​ഗരസഭ

തൊടുപുഴ: മങ്ങാട്ടുകവലയിലെ ഷോപ്പിങ്ങ് കോംപ്ലക്സ് പരിസരം വൃത്തിയാക്കി കൊണ്ട് മാലിന്യമുക്തം ന​ഗരസഭ പദ്ധതിയുടെ ന​ഗരസഭാതല ഉദ്ഘാടനം നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പൊതുശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോ​ഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.എം.കരീം അധ്യക്ഷത വഹിച്ചു. വീടും പരിസരവും ശുചിയാക്കുന്നതു പോലെ തന്നെ പൊതു ഇടങ്ങളും വൃത്തിയാക്കി എങ്കിൽ മാത്രമേ മാലിന്യമുക്ത ന​ഗരസഭയെന്ന ലക്ഷ്യത്തിലേക്ക് എത്തി ചേരാൻ കഴിയുവെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. മാലിന്യം വലിച്ചെറിയൽ, ഓടകളിലേക്ക് മലിന ജലം ഒഴുക്കൽ, ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.എം.കരീം വ്യക്തമാക്കി.

പൊതുശുചീകരണത്തിൽ കൗൺസിലർമാർ, ന​ഗരസഭ സെക്രട്ടരി ബിജുമോൻ ജേക്കബ്, ആരോ​ഗ്യ വിഭാ​ഗം ജീവനക്കാർ, ഹരിത കർമ്മസേന, ന​ഗരസഭ ശുചീകരണ തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങൾ, വാർഡ് കൗൺസിലർമാരായ നിധി മനോജ്, രാജി അജേഷ്, ജിതേഷ്.സി, റ്റി.എസ്.രാജൻ, നീനു പ്രശാന്ത്, സാബിറ ജലീൽ, ജയലക്ഷ്മി ​ഗോപൻ, ബിന്ദു പത്മകുമാർ, ഷഹ്ന ജാഫർ, റസിയ കാസിം എന്നിവർ പങ്കുചേർന്നു.

യോ​ഗത്തിൽ ന​ഗരസഭ വൈസ് ചെയർപേഴ്സൺ ജെസി ജോണി, വാർഡ് കൗൺസിലർമാരായ മുഹമ്മദ് അഫ്സൽ, കെ.ദീപക് തുടങ്ങിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *