Timely news thodupuzha

logo

പാർട്ടി യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്, അള്ളാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താനോ ഷംസീറോ പറഞ്ഞിട്ടില്ല; എം.വി.ഗോവിന്ദൻ

ന്യൂഡൽഹി: വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകൾ ജീർണമായ വർഗീയതയുടെ അങ്ങേ അറ്റമാണെന്നും വർഗീയവാദിയുടെ ഭ്രാന്താണ് സുരേന്ദ്രൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണ് നാളുകളായി പറയുന്നത്. വിഡി സതീശന്റെ മനസിനുള്ളിൽ വിചാരധാരയാണ് ഉള്ളത്. ഇടയ്‌ക്കുള്ള പ്രസ്‌താവനകൾ അറിഞ്ഞോ അറിയാതെയോ മനസിൽ നിന്ന് കയറി വരുന്നതാണ്.

സി.പി.ഐ(എം) യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്. ഗണപതി വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ്. അള്ളാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *