പാലക്കാട്: അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കൽ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്കാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരുപന്തര കരുവടത്ത് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം.വയോധികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്. കാറിന്റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു.