ന്യൂഡൽഹി: സംസ്ഥാന ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ നിതിൻ ഗഡ്കരിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൽ കേരളത്തിന്‍റെ വിഹിതമായ 25 ശതമാനം ഒഴിവാക്കി നൽകണമെന്ന് മുഖ്യമന്ത്രി നേരത്തെ അഭ്യർഥിച്ചിരുന്നു. വൻ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്.
ഈ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ തീരുമാനം കേന്ദ്രമന്ത്രിയിൽ നിന്നും ലഭിച്ചതായാണ് സൂചന.