Timely news thodupuzha

logo

തോഷഖാന കേസ്; പാക് മുൻ പ്രധാനമന്ത്രിക്ക് മൂന്ന് വർഷം തടവ് ശിക്ഷ

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. അധികാരത്തിലിരിക്കേ വിലയേറിയ സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഇമ്രാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

തടവിനു പുറകേ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും അല്ലാത്ത പക്ഷം ആറു മാസം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണമെന്നും അഡീഷണൽ ജഡ്ജി ഹുമയൂൺ ദിലാവർ വിധിച്ചിട്ടുണ്ട്. 70കാരനായ ഇമ്രാൻ ഖാനെ ഇതേ കേസിൽ തെരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യനാക്കിയിരുന്നു.

തെറ്റായ പ്രത്സാവനകളും കൃത്യമല്ലാത്ത സത്യവാങ്മൂലവും നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു കമ്മിഷൻ 2022 ഒക്റ്റോബർ 2ന് ഇമ്രാനെ അയോഗ്യനാക്കിയത്.

വിദേശ സർക്കാരുകളും പ്രമുഖ വ്യക്തികളും പാക്കിസ്ഥാനിലെ സർക്കാർ പ്രതിനിധികൾക്കും മന്ത്രിമാർക്കും നൽകുന്ന വിലയേറിയ സമ്മാനങ്ങൾ സൂക്ഷിക്കുന്നതിനായുള്ള മന്ത്രിസഭയുടെ വിഭാഗമാണ് തോഷഖാന. ഇത്തരത്തിൽ സമ്മാനമായി ലഭിച്ച ഒരു വില കൂടിയ വാച്ച് അടക്കം ഇമ്രാൻ ഖാൻ വിറ്റുവെന്നാണ് ആരോപണമുയർന്നിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *