ചെന്നൈ: ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായിരുന്ന അരവിന്ദ് ശേഖർ (30) മരിച്ചു. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ് റ്റി.വി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ്. 2022ലെ മിസ്റ്റർ തമിഴ്നാട് ആയിരുന്നു. അരവിന്ദിന്റെ മരണത്തെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നതിനെതിരെ നടി ഇന്നലെ രംഗത്തെത്തിയിരുന്നു.
തന്റെ ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെയാണ് ശ്രുതി പ്രതികരിച്ചത്. അരവിന്ദ് മരിച്ചത് ഹൃദയാഘാതം വന്നാണെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു.