വണ്ണപ്പുറം: കത്തിക്കുത്ത് കേസിലെ പ്രതിയായ രഞ്ജിത്ത് കുന്നപ്പിള്ളി കാളിയാർ പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരായി. രാവിലെ 11:30നായിരുന്നു കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് വെച്ചുണ്ടായ മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തറക്കത്തെ തുടർന്നാണ് ഷിജു കിഴക്കേക്കരയെ പ്രതിയായ രഞ്ജിത്ത് കുത്തിയത്. അതിനുശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എസ്.ഐ സജി.പി.ജോണിന്റെ നേതൃത്വത്തിൽ കേസന്വേഷണം ആരംഭിച്ചിരുന്നു. പ്രതി തനിയെ പോലീസ് സ്റ്റേഷനിൽ ഹാജരായത് മൂലം കാളിയാർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതി അടിമാലി കോടതിയിൽ ഹാജരാക്കുമെന്ന് കാളിയാർ പോലീസ് പറഞ്ഞു.