കോട്ടയം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയ്നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് അറ്റകുറ്റപണികള്‍.
ഇന്നലെ മുതല്‍ പണി ആരംഭിച്ചിരുന്നു. പാളങ്ങള്‍ തമ്മില്‍ യോജിക്കുന്ന ജങ്ഷനുകളില്‍ കൂടുതല്‍ വേഗമാര്‍ജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
വഴിതിരിച്ചുവിടുന്ന ട്രെയ്നുകള്‍: മംഗളൂരൂ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മംഗളൂരു സെൻട്രല്‍(16348), മധുരൈ – തിരുവനന്തപുരം സെൻട്രല്‍(16344), നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജ്യറാണി(16350), ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ്(22654) (തിങ്കളാഴ്ച യാത്രതിരിച്ചത്), ഡോ. എംജിആര്‍ ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ്(12695), മംഗളൂരൂ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ (16630). ഈ ട്രെയ്നുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.