നാഗപ്പുഴ: മരിയൻ തീർത്ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയിൽ എട്ടുനോമ്പ് തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം ഇടവക വികാരി റവ. ഫാ പോൾ നെടുംപുറത്ത് നിർവ്വഹിച്ചു.
സഹവികാരി ഫാ.ജീവൻ മഠത്തിൽ, ഫാ.ജോൺ കടവൻ, കൈക്കാരന്മാർ, വിവിധ കമ്മറ്റി അംഗംങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ് 31നു കൊടിയേറ്റും. സെപ്റ്റംബർ ഒന്ന് മുതൽ 15 വരെയാണ് തിരുനാൾ ആഘോഷം.
7, 8 തിയ്യതികളിലാണ് പ്രധാന തിരുന്നാൾ. തിരുനാളിനോട് അനുബന്ധിച്ച് കച്ചവടത്തിനുള്ള തറ ലേലം ഓഗസ്റ്റ് 20ന് രാവിലെ 11ന് നടത്തുമെന്ന് ഇടവക വികാരിയും തിരുനാൾ കമ്മിറ്റി അംഗങ്ങളും അറിയിച്ചു.