തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ശ്രീരാം വെങ്കിട്ടരാമൻ ഡിസംബർ 11ന് ഹാജരാകാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. കുറ്റവിമുക്തൻ ആക്കണമെന്ന റിവിഷൻ ഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്‌ക്കായി കോടതി വിളിച്ചു വരുത്തുന്നത്.