Timely news thodupuzha

logo

ഭൂമിയാംകുളം – വാസുപാറ – കൊക്കരകുളം റോഡിന്റെ ദയനീയാവസ്ഥ; മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകാൻ ഒരുങ്ങി നാട്ടുകാർ

ചെറുതോണി: ഭൂമിയാംകുളം – വാസുപാറ – കൊക്കരകുളം റോഡ് സഞ്ചാരയോഗ്യമാക്കുവാൻ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങി നാട്ടുകാർ. കുടിയേറ്റ ചരിത്രമുള്ള റോഡ് പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ എതിർവശത്തുള്ള മലയിലൂടെയാണ് കടന്നുപോകുന്നത്.

ഏറെ വിനോദസഞ്ചാര സാധ്യതയുള്ള ഈറോഡ് വാഴത്തോപ്പ് പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകൾ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്.


നിരവധി സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. ഭൂമിയാംകുളം സിറ്റിയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ പൈനാവ് കൊക്കരക്കുളം അശോക ഹൈവേയിലേക്ക് എത്തും.

നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ ഈ റോഡ് ടാർ ചെയ്യുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റ്റിൻസ് ജെയിംസിന്റെ നേതൃത്വത്തിൽ ഇന്ന് മന്ത്രിക്ക് നിവേദനം നൽകും.

കേശവമുനി ഭൂമിയാംകുളം റോഡിൻറെ നിർമ്മാണ ഉദ്ഘാടനത്തിന് മന്ത്രി ഭൂമിയാകുളത്ത് എത്തുമ്പോൾ പ്രദേശത്തെ നിരവധി വികസന പ്രശ്നങ്ങൾ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് പ്രദേശത്തെ ജനങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *