കൊച്ചി: ലോറൻസിൻറെ മൃതദേഹം മെഡിക്കൾ കോളെജിന് വിട്ടുനൽകുന്നതിനെതിരേ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. ലോറൻസിൻറെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു. തൻറെ മൃതദേഹം വൈദ്യപരിശോധനയ്ക്ക് വിട്ടു നൽകണമെന്ന് രണ്ട് ആളുകളോട് ലോറൻസ് ആവശ്യപ്പെട്ടെന്ന് വാദം അവശ്വസിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിൻറെ ആവശ്യം. സെപ്റ്റംബർ 21 നായിരുന്നു ലോറൻസിൻറെ അന്ത്യം.