കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (19/09/2023) വീണ്ടും വർധന. 120 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5520 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ മാസം 21 മുതൽ സ്വർണ വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. തുടർന്നുള്ള 2 ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണുന്നത്.