അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് തടികയിൽ എട്ടു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തട്ടാരുപടി കൊട്ടാരം അമ്പലത്തിന് സമീപം താമസിക്കുന്ന മാത്യു.പി.അലക്സാണ് മകൻ മെൽവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മാത്യുവിൻറെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യുവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നാണ് നിഗമനം. മെൽവിൻറെ മൃതദേഹം കണ്ട സഹോദരൻ ആൽവിനാണ് അയൽക്കാരെ വിവരം അറിയിച്ചത്.