കോഴിക്കോട്: കേരളത്തിൽ നിപ ആശങ്കകൾ ഒഴിയുന്നതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി ലഭിച്ച 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായി. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. 14 വവ്വാലുകളിൽ നിന്നായി ശേഖരിച്ച സാംമ്പിളുകളും നെഗറ്റീവാണ്.
തിങ്കളാഴ്ച ലഭിച്ച 71 സാംമ്പിളുകളും നെഗറ്റീവായിരുന്നു. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായതാണ് ആശ്വാസത്തിന് വഴിതെളിച്ചത്. തുടർന്ന് കണ്ടെയ്ൻമെൻറ് സോണുകളിൽ ഇളവു വരുത്തിയിരുന്നു. നിലവിൽ 4 പേരാണ് രോഗബാധയോടെ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.