തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ മൂവാറ്റുപുഴ സേഫിന്റെയും, മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി കുന്നേൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ ഫിസിഷൻ, ശിശുരോഗ വിഭാഗം,നേത്ര ദന്തരോഗ വിഭാഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഡോക്ടർമാരാണ് ക്യാമ്പിൽ രോഗികളെ പരിശോധിക്കാൻ എത്തിയത്.
ഹൈസ്കൂൾ, യുപി സ്കൂൾ, നേഴ്സറി സ്കൂൾ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കൾക്കും വേണ്ടയാണ് ക്യാമ്പ് നടത്തിയത്. ഡോ. അതീക്ക് ഒമർ, ഡോ. സോണി രാജു, ഡോ. ആലിസ് ഡോമിനിക്, ഡോ. സി. ആഷാ മരിയ, ഡോ. അൻസിയ മുഹമ്മദ് നാസർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
ഡോ. ഗോപകുമാർ ജി. കുട്ടികൾക്ക് ജീവിത ശൈലീ രോഗങ്ങളു പ്രതിവിധികളുമെന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. ജ്യോതി പ്രൊവിൻസ് സോഷ്യൽ വർക്ക് കൗൺസിലർ സി.ടെസ്സി കുന്നത്തോട്ടേൽ, ഹെഡ്മാസ്റ്റർ ബിജോയ് മാത്യു സ്റ്റാഫ് സെക്രട്ടറി ജിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. സേഫ് പി.ആർ.ഒ തോമസ് ജോൺ, ആശുപത്രി സി.ഇ.ഒ ഡെൻസിൽ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സി.മേരി.ആലപ്പാട്ട്, സി.ജാൻസി ഇടശ്ശേരി, ആശുപത്രി പി.ആർ.ഒ ജിന്റോ, അധ്യാപക കോർഡിനേറ്റർമാരായ സി.കൊച്ചുറാണി, റ്റിഷാ ജോസ്, റോംസി ജോർജ്, സി.ടെൽമ ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.