മാനം പോകുന്ന കേസ് ഒതുക്കാനും രാഷ്ട്രീയ ഇടപെടല്‍
തൊടുപുഴ: ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവരെ നിയന്ത്രിക്കാന്‍ സമയമില്ലാതെ പോലീസ് വിഷമിക്കുമ്പോള്‍ ഞരമ്പ് രോഗികളും പൊലീസിന് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ തൊടുപുഴ നഗരത്തിലുണ്ടായ വിചിത്രമായ ഒരു നാറ്റ കേസാണ് സംഭവത്തിനാധാരം. നഗരത്തിലെ തിരക്കേറിയതും സ്ഥിരം ട്രാഫിക് കുരുക്കുണ്ടാകുന്നതുമായ നാലും കൂടിയ കവലയ്ക്കു സമീപമാണ് കഥയുടെ തുടക്കം. ഇവിടുത്തെ ബഹുനില മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഓഫിസിന് മുന്നിലെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ തൊട്ടു താഴെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബൈക്കില്‍ ഇരുന്നു മൊബൈലില്‍ നോക്കിക്കൊണ്ട് ഒരു യുവാവ് ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച് സ്വയം കാമനിര്‍വൃതി പ്രാപിക്കുന്നതായി കാണുന്നു. തന്നെ നോക്കിയാണ് ഇയാള്‍ പട്ടാപകല്‍ ഈ വൃത്തികേട് കാണിക്കുന്നതെന്ന് സംശയിച്ച യുവതി ഇയാളുടെ ചേഷ്ടകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഏതാനും സമയത്തിനുള്ളില്‍ തന്നെ സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളേയും അറിയിച്ച് ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ കേസിന്റെ ഗതി മാറി. യുവാവിനെ തിരിച്ചറിഞ്ഞ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോളാണ് യുവാവിന്റെ തനി നിറം പുറത്തു വന്നത്. ഭാര്യയും മക്കളുമുള്ള ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാമുകിയായ യുവതി വീഡിയോ കോളില്‍ വിളിച്ചു. തുടര്‍ന്നുള്ള സംസാരവും വീഡിയോ കോളിലെ ദൃശ്യങ്ങളും ഇയ്യാളുടെ വികാരം ഉണര്‍ത്തിയത്രെ. നട്ടുച്ചയാണെങ്കിലും പിടിച്ചുനില്‍ക്കാന്‍ ക്ഷമയില്ലാതെ സമീപത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തി സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ വച്ച് വീഡിയോ കോള്‍ തുടര്‍ന്നു. ഇതിനിടെയാണ് ആത്മ നിയന്ത്രണം നഷ്ടപ്പെട്ട് സ്വയം കാമ നര്‍വൃതിയടയാന്‍ ആയുധം പുറത്തെടുത്തതും ഇത് കണ്ട യുവതി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇടയാക്കിയതും. എന്തായാലും വികാരം കൂടുതലുള്ള ഭര്‍ത്താവിന്റെ പ്രശ്‌നത്തിന് ഭാര്യയെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിനിടെ വീഡിയോ കോള്‍ ചെയ്ത കാമുകി ഫോണ്‍ ഓഫാക്കി മുങ്ങുകയും ചെയ്തു. വൈകാരിക താല്‍പ്പര്യമുള്ള കേസായിട്ടും ”കാമ”കന് വേണ്ടി ശുപാര്‍ശയുമായി രാഷ്ട്രീയ നേതാക്കള്‍ പോലീസ് സ്‌റേറഷനില്‍ എത്തിയെന്നതാണ് അതിലേറെ വിചിത്രം. പാര്‍ട്ടി പ്രാദേശിക നേതാവിന് ഒരു വികാരം പെട്ടെന്നുണ്ടാകുകയും അത് നാട്ടില്‍ പാട്ടായി ആകെ നാറ്റക്കേസാകുകയും ചെയ്താല്‍ പാര്‍ട്ടിയല്ലാതെ മറ്റാര് സഹായിക്കുമെന്നാണ് ശുപാര്‍ശയുമായി എത്തിയ ലോക്കല്‍ നേതാക്കളുടെ ചോദ്യം. ഇതര പാര്‍ട്ടികളിലുളളവരുടെ സദാചാര ബോധം ചോദ്യം ചെയ്യുന്നതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് വികാര കേസിലും ശുപാര്‍ശയുമായി എത്തിയതെന്നതും എടുത്ത് പറയേണ്ടതാണ്.