കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്‌തു. എം.ബി.സ്‌നേഹലത(പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ്, കൊല്ലം), ജോണ്‍സണ്‍ ജോണ്‍(പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ്, കൽപ്പറ്റ), ജി.ഗിരീഷ്(പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ്, തൃശൂർ), സി.പ്രതീപ്‌കുമാര്‍(അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ്, എറണാകുളം), പി.കൃഷ്‌ണകുമാര്‍(രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയാണ് കൊളീജിയം ശിപാർശ ചെയ്‌തത്.