Timely news thodupuzha

logo

മലനാട് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്;പോലീസിനെ സാക്ഷി നിർത്തി എൽ .ഡി .എഫ് . അക്രമം ,മൂന്നു യു .ഡി .എഫ് .നേതാക്കൾക്ക് ഗുരുതര പരിക്ക് . യു .ഡി .എഫ് .എല്ലാ സീറ്റിലും വിജയിച്ചു .

ഇടുക്കി : മലനാട് സർവ്വീസ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു മായി ബന്ധപെട്ട് സംഘർഷം.കള്ള വോട്ടു ചെയ്യാനെത്തിയ എൽ .ഡി .എഫ് . പ്രവർത്തകരെ യു .ഡി .എഫ് പ്രവർത്തകർ തടഞ്ഞതോടെ എൽ .ഡി .എഫ് .അക്രമം അഴിച്ചു വിടുകയായിരുന്നു .ഡി.സി .സി .ഭാരവാഹികളായ ഷാജി പൈനാടത്ത് (47 ), ആർ .ഗണേശൻ ( 45 ), കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ആന്റണി ആലഞ്ചേരി (74 ) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു .നിരവധി യു .ഡി .എഫ് .പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റു .പോലീസ് ഉദ്യോഗസ്ഥരെയും എൽ .ഡി .എഫ് .പ്രവർത്തകർ ആക്രമിച്ചു .ഗുരുതരമായി പരിക്കേറ്റ നേതാക്കളെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തലയ്ക്കു പരിക്കേറ്റതിനാൽ ആന്റണി ആലഞ്ചേരിയെ കോട്ടയം കാരിത്താസ് ആശുപത്രിയിലേയ്ക്ക് മാറ്റി .ചാക്കിൽ കല്ലുമായി എത്തിയ എൽ. ഡി .എഫ് .പ്രവർത്തകർ പോലീസിന്റെ സാന്നിത്യത്തിലാണ് കല്ലേറ് നടത്തിയത് .കല്ലേറിൽ പെരുവന്താനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് നെജിനി ഷംസുദീന്റെ കൈക്കു പൊട്ടലുണ്ടായി .

വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കനത്ത പോളിംങ്ങാണ് നടന്നത് . യു ഡി എഫ് പ്രതിനിധാനം ചെയ്യുന്ന ഐക്യ ജനാധിപത്യ മുന്നണിയും എൽഡിഎഫ് പ്രതിനിധാനം ചെയ്യുന്ന സഹകരണ സംരക്ഷണ മുന്നണിയും തമ്മിലാണ് മത്സരം.
ഐക്യ ജനാധിപത്യ മുന്നണിയാണ് വർഷങ്ങളായി ബാങ്ക് ഭരിക്കുന്നത്.
രാവിലെ മുതൽ കള്ള വോട്ട് ചെയ്യുന്നു എന്ന് പരാതി യു .ഡി .എഫ് .ഉന്നയിച്ചിരുന്നു .. ഇത് ചില സമയം ചെറിയ തോതിൽ സംഘർഷത്തിൽ എത്തിയിരുന്നു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. എന്നാൽ ഉച്ച കഴിഞ്ഞ് വീണ്ടും ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. നിയന്ത്രിക്കാൻ ആവാതെ വന്നതോടെ പൊലീസ് ലാത്തിവീശി .
സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത് .

തെരെഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും യു .ഡി .എഫ് .സ്ഥാനാർത്ഥികൾ വിജയിച്ചു .

Leave a Comment

Your email address will not be published. Required fields are marked *