തൊടുപുഴ: ഇരുട്ടുനിറഞ്ഞ കേരളത്തിന് മുകളിൽ കൊളുത്തിവെച്ച വിളക്കായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. തൊടുപുഴയിൽ നടക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിൽനിന്ന് വെളിച്ചം സ്വീകരിച്ച ശ്രീനാരായണ ഗുരുവിന് തിരുവനന്തപുരത്തെ ഗ്രന്ഥശാലയിൽ അന്ന് പ്രവേശിപ്പിച്ചിരുന്നില്ല.കവിതയിലൂടെ മലയാളിയോട് സംസാരിച്ച നവോത്ഥാന നായകനായ കുമാരാനാശാൻ വായനതിലൂടെ മനുഷ്യരാകാൻ പറഞ്ഞു. പസ്‌തകം വായിക്കരുതെന്ന് പറഞ്ഞ മതങ്ങൾ കേരളത്തിൽപുസ്‌തക പ്രസാദനശാലകൾ തുടങ്ങിയത് പ്രന്ഥശാലകളുടെ പ്രവർത്തന ഫലമായാണ്. വായിച്ചാൽ സാഹോദര്യം എന്തെന്ന് മനസിലാകും.
പട്ടിണിയെ അടയാളപ്പെടുത്തുന്ന കവിതകൾ പട്ടിണിക്കെതിരായ സമരമായിരുന്നു്വെന്നും പുസ്‌കങ്ങളുള്ള അലമാരകളുള്ള വീടുകളാണ് നമുക്ക് വേണ്ടതെന്നും കവി പറഞ്ഞു. കെ എം ബാബു അധ്യക്ഷനായി. ജിജി കെ ഫിലിപ്പ്, അഡ്വ. ജോഫ് ജോൺ, എൻ രവീന്ദ്രൻ, കെ ജയചന്ദ്രൻ, വി വി ഷാജി, പി കെ സുകുമാരൻ, ബാലകൃഷ്‌ണൻ ആചാരി, ടി ആർ ഹരിദാസ്, എ എസ് ഇന്ദിര എന്നിവർ സംസാരിച്ചു. പ്രമുഖവ്യക്തകളെ തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ സബീന ബിഞ്ചു ആദരിച്ചു. ആദ്യ പുസ്‌ത വിൽപന കെ എം ബാബു നടത്തി. ജോർജ് അഗസ്‌റ്റിൻ ഏറ്റുവാങ്ങി.