തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ നിന്ന് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയാകാനാണ് സാധ്യതയെന്ന് ശശി തരൂർ.
രാജ്യത്തെ ആദ്യ ദളിത് പ്രധാനമന്ത്രിയാകും ഖാർഗെ. അതല്ലെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നും ഒരുചോദ്യത്തിന് മറുപടിയായി തരൂർ പറഞ്ഞു.
കുടുംബം ഭരിക്കുന്ന പാർടിയാണ് കോൺഗ്രസ്സെന്നും അദ്ദേഹം സമ്മതിച്ചു.തരൂരിനെ എന്തുകൊണ്ടാണ് കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാത്തതെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ തരൂർ വിശദീകരിച്ചത്.
ആറുമാസം മുമ്പ് പ്രതിപക്ഷത്തിനുണ്ടായിരുന്ന മുന്നേറ്റം നിലവിലെ സാഹചര്യത്തിൽ നല്ലരീതിയിൽ പുരോഗമിച്ചിട്ട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.